വജ്രലേപ കൂട്ടുകൾ ഭാഗം 2

വജ്രലേപ കൂട്ടുകൾ ഭാഗം 2

#KnowYourRoots 3

ബൃഹദ്‌സംഹിതയിൽ വിശദീകരിക്കുന്ന വജ്രലേപകൂട്ടുകളിൽ ഒന്ന് താഴെ കൊടുക്കുന്നു

ചേരുവകൾ

● പഴുക്കാത്ത പനച്ചിക്കായ(Diospyros paniculata)
● പഴുക്കാത്ത വിളങ്കായ (wood apple / Feronia Elephantum)
● ശീമപ്പൂള/ഉന്നമരത്തിന്റെ പൂവ് (Morus Acedosa)
● കുങ്ങ്യല്യത്തിന്റെ വിത്തുകൾ(Boswellia Serreta)
● ധനുവൃക്ഷത്തിന്റെ തോലും (Grewia Tilifolia)  വയമ്പും (Acorus Calamus)

മേൽപ്പറഞ്ഞ ചേരുവകളെല്ലാം കൂടി അതിന്റെ 256 ഇരട്ടി വെള്ളത്തിൽ ഇട്ട് തിളപ്പിക്കുന്നു. എന്നിട്ട് എട്ടിലൊന്നായി വറ്റിച്ചെടുക്കുന്നു.

ഇതിലേക്ക് താഴെ പറയുന്ന ചേരുവകൾ കൂടി അരച്ചു ചേർക്കുന്നു.
     ● സരളമരത്തിന്റെ പശ (Pinus Roxburghii)
     ● നറുംപശമരത്തിന്റെ പശ (Commiphora myrrha)
     ● ഗുഗുളു (Camiphora Roxburghii)
     ● തേങ്കോട്ടകായ് (Semecarpus Anecardium)
     ● ദേവദാരു വൃക്ഷത്തിന്റെ പശ (Cedrus Deodara)
     ● ചെറുചണ വിത്ത് (Linseed/Linum usicatissimum)
     ●കൂവളങ്കായ (Aegle Marmelos)

ഇത്രയും ചേർന്നാൽ ഒരു കട്ടിക്കുഴമ്പ് പരുവമാകും, അഥവാ ആവണം. ഓരോ തവണയും അവശ്യത്തിനെടുത്ത് ചൂടാക്കി ആ ചൂടോടെ തന്നെ ഉപയോഗിക്കണം. മരഉരുപ്പടികളും, ശിലാവിഗ്രഹങ്ങളും യോജിപ്പിക്കാനും, അത് പോലെ ക്ഷേത്ര/കൊട്ടാര നിർമ്മാണങ്ങളിലെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. ദശലക്ഷം വർഷം ഈട് നിൽക്കും എന്നാണ് പ്രമാണം.... അത്രയും നിൽക്കുമോ എന്നറിയില്ലെങ്കിലും ഏതാനും നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ദൃഷ്ടാന്തങ്ങളായി തലയുയർത്തി നിൽക്കുന്നുണ്ട്.

1500ൽ പരം വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ബൃഹദ്‌സംഹിതയിൽ ആണ് ഇതിന്റെ നിർമ്മാണം പ്രതിപാദിച്ചിരിക്കുന്നത് എന്നു പറഞ്ഞല്ലോ. ബൃഹദ്‌സംഹിതയിൽ എഴുതി വെച്ചത് കൊണ്ട് അക്കാലത്ത് ആവണമെന്നില്ല ഇതിന്റെ ഉപയോഗം ആരംഭിച്ചത്. അതിനേക്കാൾ അനേകവർഷങ്ങൾ മുന്നേ പ്രചാരത്തിൽ ഇരുന്നത് ബൃഹദ്‌സംഹിതയിൽ രേഖപ്പെടുത്തി വെച്ചതാവാം. അക്കാലത്ത് ഇത്രയും ചേരുവകൾ ചേർന്ന സങ്കീർണ്ണമായ പ്രക്രിയ ഉരുത്തിരിഞ്ഞു വരുവാൻ എത്ര കണ്ട് ഗവേഷണങ്ങൾ നടന്നിട്ടുണ്ടാവും എന്ന് ചിന്തിച്ചു നോക്കുക. ഇന്ന് കാണുന്ന മികവുറ്റ എപോക്സി റെസിൻ പശകളെ വെല്ലുന്ന ഒരു ഉൽപന്നം ആണെന്നോർക്കണം. എപോക്സി റെസിൻ പോലും നമ്മൾ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികമായിട്ടില്ല. മാനവിക സംസ്കാരം അതിന്റെ വളർച്ചയുടെ പടവുകൾ കയറി ഓരോ നിലകളിൽ എത്തുമ്പോൾ ആണ് ഇത്തരം സങ്കീർണ്ണമായ ഉൽപന്നങ്ങളുടെ ഡിമാൻഡ് ഉണ്ടാവുന്നത്. നമ്മൾ എപോക്സി റെസിൻ ഉപയോഗിച്ചു തുടങ്ങിയത് ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപാണെങ്കിൽ, സമാനമായ അല്ലെങ്കിൽ അതിലും മികച്ചതിന് ഡിമാൻഡ് ഉണ്ടായിരുന്ന ഒരു ഭൂതകാലം നിലനിന്നിരുന്നു എന്ന് യുക്തമായും അനുമാനിക്കാം. അത്തരം ഒരു ഡിമാൻഡ് ഉരുത്തിരിയണമെങ്കിൽ ആ നാഗരികത അത്രക്ക് വികസിച്ചിരിക്കണം.

#KnowYourRoots

What's Your Reaction?

like

dislike

love

funny

angry

sad

wow