Maharaja Chathrasal

Maharaja Chathrasal

Maharaja Chathrasal

മഹാരാജാ ഛത്രസാൽ..... കേട്ടുകേൾവിയെങ്കിലും ഉണ്ടോ അങ്ങനൊരു പേര്? സാധ്യത തീരെ കുറവാണ്.... കാരണം ബാക്കി വായിച്ചാൽ മനസ്സിലായിക്കോളും....

1665ൽ കുഞ്ഞു ഛത്രസാലിന്റെ പിതാവ്, ഇന്നത്തെ ഉത്തർപ്രദേശിലെ മഹോബ എന്ന ചെറു രാജ്യത്തിന്റെ രാജാവായ ചമ്പത് റായ് ഔരംഗസേബിന്റെ നിഷ്ടൂരമായ ആക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ, അദ്ദേഹത്തിന്റെ പ്രായം വെറും 12 വയസ്സാണ്. ഛത്രപതി ശിവാജിയുടെ കടുത്ത ആരാധകനായിരുന്ന കുഞ്ഞു ഛത്രസാൽ മഹാരാഷ്ട്രയിലേക്ക് വെച്ചു പിടിച്ചു. ശിവാജിയിൽ നിന്ന് മർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും നേടിയ ചത്രസാൽ തന്റെ 22ആം വയസ്സിൽ, 1671ൽ തന്റെ പിതാവിന്റെ രാജ്യമായ മഹോബ ഉൾപ്പെടുന്ന ബുന്ദേൽഖണ്ഡിൽ മുഗളർക്കെതിരെ കലാപക്കൊടി ഉയർത്തി. അന്ന് ഛത്രസാലിന്റെ സൈന്യത്തിൽ ആകെ ഉണ്ടായിരുന്നത് വെറും 5 കുതിര പടയാളികളും 25 പേരടങ്ങുന്ന ഒരു കാലാൾപ്പടയും മാത്രമാണ്.

ഔരംഗസേബ് വെറുതേയിരുന്നില്ല.... ആക്രമിച്ചു. പല വട്ടം.... ഒരിക്കൽ പോലും ഛത്രസാലിന്റെ സേനയെ തകർക്കാൻ കഴിയാതെ മുഗൾ സൈന്യം തോറ്റമ്പി. തുടർന്ന് 1720ൽ ചത്രസാൽ ബുലന്ദ്ഖൺഡ് മേഖലയിൽ മുഗളരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

തുടർന്ന്, 1728 ഡിസംബറിൽ ബുന്ദേൽഖൺഡ്   മുഹമ്മദ് ഖാൻ ബംഗാഷ് ആക്രമിച്ചു. അപ്പോൾ ഛത്രസാലിന്റെ പ്രായം 79 ആണ്. അതിരൂക്ഷമായ ആക്രമണത്തിന് ശേഷം ഛത്രസാലിന് തന്റെ മധ്യപ്രദേശിലെ ജൈത്പൂരിലുള്ള കോട്ടയിലേക്ക് പിൻവാങ്ങേണ്ടി വന്നു. അവിടെനിന്ന് അദ്ദേഹം അപ്പോഴത്തെ മാറാത്ത സാമ്രാജ്യത്തിന്റെ അധിപനായ ബാജിറാവു ഒന്നാമന്റെ സഹായം തേടികൊണ്ട് സന്ദേശമയച്ചു... മറ്റനേകം തിരക്കുകളിൽ ബാജിറാവു ഛത്രസാലിന്റെ സഹായതിനെത്തിയത് 1729 മാർച്ചിലാണ്. ഇതിനകം മുഹമ്മദ് ഖാൻ ബംഗാഷ് ബുലനദ്‌ഖണ്ഡിന്റെ ഒട്ടുമുക്കാലും പ്രവിശ്യകളും പിടിച്ചടക്കിയിരുന്നു. 

എന്നാൽ 1729 മാർച്ചിന് ശേഷം ബാജിറാവു സ്വയം സൈന്യത്തെ നയിച്ചു കൊണ്ട് ഛത്രസാലിന്റെ സഹായത്തിനെത്തി. നിരവധി മുഗൾ ഔട്ട് പോസ്റ്റുകൾ നിലപരിശാക്കി മുന്നേറിയ ബാജിറാവു വിഖ്യാതമായ മൾവായിലെ യുദ്ധത്തോടെ ബംഗാഷിന്റെ സകല സപ്ലൈ ലൈനുകളും തകർത്തു. ഉടനടി മുഹമ്മദ് ബംഗാഷ് അന്നത്തെ മുഗൾ ചക്രവർത്തി ആയിരുന്ന നസിറുദ്ദീൻ മുഹമ്മദ് ഷായുടെ സഹായം തേടി. എന്നാൽ അതിനോടകം മാറാത്ത സാമ്രാജ്യം അടിവേരിളക്കിയ മുഗളർക്ക് ബംഗാഷിന്റെ സഹായിക്കാൻ ത്രാണിയില്ലായിരുന്നു. അതോടെ മുഹമ്മദ് ഖാൻ ബംഗാഷിന് മേൽ ബാജിറാവു ഛത്രസാൽ സഖ്യം അനായാസ വിജയം നേടി. ബുലനദ്‌ഖണ്ഡിൽ വീണ്ടും ഛത്രസാലിന്റെ പതാക ഉയർന്നു.

ഇതിന് ശേഷം ഛത്രസാൽ ബാജിറാവുവിന് നന്ദിസൂചകമായി നൽകിയ ഭൂസ്വത്തും രത്നഖനികളും ആണ് പിന്നീട് മറാത്താ സാമ്രാജ്യത്തിന്റെ വടക്കോട്ടുള്ള വികാസത്തിന് തറക്കല്ലിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow