Petition : മണിപ്പൂർ കലാപത്തെ കുറിച്ച് ശ്രീമതി കെ കെ ശൈലജ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ആക്ഷേപകരമായ പരാമർശം സംബന്ധിച്ച് ഉള്ള പരാതി

Petition Delivered To

DIRECTOR GENERAL OF POLICE - KERALA
DIRECTOR GENERAL OF POLICE - KERALA
Manipur DGP
Manipur DGP
Ministry of Home Affairs
Petition : മണിപ്പൂർ കലാപത്തെ കുറിച്ച്  ശ്രീമതി കെ കെ ശൈലജ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ആക്ഷേപകരമായ പരാമർശം സംബന്ധിച്ച് ഉള്ള പരാതി

സർ,

വിഷയം : മണിപ്പൂർ കലാപത്തെ കുറിച്ച്  ശ്രീമതി കെ കെ ശൈലജ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ആക്ഷേപകരമായ പരാമർശം സംബന്ധിച്ച് ഉള്ള പരാതി. 

ശ്രീമതി പി കെ ശൈലജ (അഡ്രസ്സ് - "ആരതി", പഴശ്ശി, ഉറുവച്ചാൽ PO, കണ്ണൂർ - 670702) എന്ന വ്യക്തി ഫേസ്ബുക് സോഷ്യൽ മീഡിയയിൽ  പോസ്റ്റ് ചെയ്ത ആക്ഷേപകരമായ പരാമർശം ഇവിടെ അനക്ഷറായി  ഉൾക്കൊള്ളിക്കുന്നു. 
ഈ പ്രസ്താവനയിൽ ശ്രീമതി ശൈലജ മണിപ്പൂർ കലാപ വേളയിൽ 25 വയസ്സിൽ താഴെയുള്ള രണ്ട് പെൺകുട്ടികളെ സംഘപരിവാർ അനുകൂലികളായ ആൾക്കൂട്ടം പരസ്യമായി പീഡിപ്പിക്കുന്നു എന്നും "ബേട്ടി ബച്ചാവോ" എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ മുദ്രാവാക്യം ഉയർത്തുന്ന ഇന്ത്യയിലാണ് ഇത് നടക്കുന്നതെന്നും പറയുന്നു.

മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ടു നിൽകുന്നതായ സംഘർഷമാണ്, മറിച്ച് രണ്ടു മതങ്ങൾ തമ്മിലോ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷം അല്ല എന്ന് ഏവർക്കും അറിവുള്ളതാണ്. സത്യം അതായിരിക്കെ, "സംഘ പരിവാർ " ആണ് ഈ പെൺകുട്ടികളുടെ പീഡനത്തിന് പുറകിൽ എന്ന ശ്രീമതി ശൈലജയുടെ പ്രസ്താവന സമൂഹത്തിൽ അരാജകത്വവും  അക്രമവും ലഹളയും  പടർത്തണം എന്ന് ഉദ്ദേശത്തോടുകൂടി നടത്തപ്പെടുന്ന മനപ്പൂർവമുള്ള വ്യാജ വാർത്തയാണ്. ഈ വ്യാജ വാർത്തയിലൂടെ സമുദായങ്ങളും ഗോത്രങ്ങളും തമ്മിലുള്ള കലാപം ആളിക്കത്തിക്കുക   എന്നതാണ് ശ്രീമതി ശൈലജ  ലക്ഷ്യമിടുന്നത്. ശ്രീമതി ശൈലജയുടെ ഈ പ്രസ്താവന ദൃശ്യമാധ്യമങ്ങൾ നാടൊട്ടുക്ക് പ്രചരിപ്പിക്കുകയും അത് കലാപ അന്തരീക്ഷം കൂടുതൽ കലുഷിതമാക്കാൻ ഇടയാക്കുകയും ചെയ്തിട്ടുള്ളതാണ്. മുൻമന്ത്രി എന്ന നിലയ്ക്ക്  ശ്രീമതി ശൈലജയുടെ പ്രസ്താവനകൾ മാധ്യമങ്ങളും ജനങ്ങളും  വിശ്വാസത്തിൽ എടുക്കുകയും  പ്രചരിപ്പിക്കുകയും ചെയ്യും എന്ന് അറിഞ്ഞിട്ടും ടി പ്രസ്താവന നടത്തിയത് കലാപത്തിൽ നിന്ന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാൻ ആണ്. മണിപ്പൂർ മേഖലയിൽ മലയാള ഭാഷ  കൈകാര്യം ചെയ്യാൻ അറിയാവുന്ന ധാരാളം പുരോഹിതരും കന്യാസ്ത്രീകളും ഉണ്ടെന്നറിയാവുന്ന ശ്രീമതി ശൈലജ, അവർ വഴി തന്റെ പ്രസ്താവന മണിപ്പൂരിൽ ആകമാനം  പ്രചരിപ്പിക്കപ്പെടുകയും അതുമൂലം കലാപ അന്തരീക്ഷം കൂടുതൽ കലുഷിതം ആകും എന്ന് ഉത്തമം ബോധ്യമുള്ള ആളുമാണ്. എന്നിട്ടും മത വർഗീയ  സാമുദായിക കലാപം ആളിക്കത്തുന്ന ഒരിടത്ത്  രാഷ്ട്രീയ ലാഭത്തിനായി വ്യാജവാർത്ത പരത്തുകയാണ്  ശ്രീമതി ശൈലജ ചെയ്തിട്ടുള്ളത്. മാത്രമല്ല മണിപ്പൂരിൽ നടക്കുന്ന കലാപം സംഘപരിവാർ നടത്തുന്ന ഹിന്ദുരാഷ്ട്ര നിർമ്മാണത്തിലേക്കുള്ള പ്രയാണം ആണെന്നും, എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ സിദ്ധാന്തം ആണെന്നും, സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ നടപടിയാണ് മണിപ്പൂരിൽ നടക്കുന്ന കലാപം എന്ന തികച്ചും വസ്‌തുതവിരുദ്ധമായ പരാമർശം രാജ്യത്തിന്റെ നിയമസംവിധാനത്തിനകത്ത് നിന്ന് പ്രവർത്തിക്കുന്ന സംഘടനകളെ കുറിച്ച് പറയുന്നത് തികച്ചും കുറ്റകരമായ കാര്യം ആണ്. 

ശൈലജയുടെ ഈ  പ്രസ്താവന ഇന്ത്യൻ ശിക്ഷാനിയമം Section 153, Section 153 A, Section 153 B, Section 295 A, Section 505(1) പ്രകാരം കുറ്റകരമാണ്. അതിനാൽ ശ്രീമതി ശൈലജയ്ക്കെതിരെ കേസെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണ്ടതാണ് എന്ന്  ബോധിപ്പിക്കുന്നു.

(മേല്പറഞ്ഞ പോസ്റ്റിന്റെ സ്ക്രീൻഷോട്ട്, ഫേസ്ബുക് ലിങ്ക്, റിപ്പോർട്ടർ ചാനൽ വാർത്ത പോസ്റ്റർ എന്നിവ പരാതിക്കൊപ്പം അനക്ക്ഷർ ആയി കൊടുക്കുന്നു. 
Facebook ലിങ്ക് : https://www.facebook.com/100044399800524/posts/pfbid05dQgbybPY5AZfC9tGULn3xh8i8z922vWX5mXfKgmnsDnmbdTBibunvtuuX36rWUYl/?mibextid=cr9u03 )

എന്ന് വിശ്വസ്തതയോടെ,

Files

What's Your Reaction?

like

dislike

love

funny

angry

sad

wow