പുരാതന ഭാരതത്തിലെ ഗതാഗത സംവിധാനങ്ങൾ

പുരാതന ഭാരതത്തിലെ ഗതാഗത സംവിധാനങ്ങൾ

#KnowYourRoots

ആയിരത്തിന് മേൽ ശില്പസംഹിതാ ഗ്രന്ഥങ്ങളിലായി സാങ്കേതിക വിദ്യകളുടെ അമൂല്യശേഖരം നിലനിന്നിരുന്നതിൽ ഏതാണ്ട് അഞ്ഞൂറോളം എണ്ണമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ശിൽപം എന്നാൽ വെറും പ്രതിമ ഉണ്ടാക്കുന്ന ഏർപ്പാട് എന്ന തെറ്റിധാരണ വേണ്ട. സർവ്വ തരത്തിലുള്ള യന്ത്ര/ഉപകരണങ്ങളെയും ഈ സംഹിതകളിൽ ശിൽപം എന്ന് തന്നെയാണ് വിളിക്കുന്നത്. ഓരോ സാങ്കേതിക വിദ്യക്കും വേറെ വേറെ സംഹിതകൾ ആണ് ഉള്ളത്. ഓരോന്നിലും അതാത് യന്ത്രോപകരണത്തിന് അടിസ്ഥാനമായ ശാസ്ത്രം, ഓരോന്നിനും ആവശ്യമായ വിദ്യകൾ(trades), കലകൾ(skills) എന്നിവ ഓരോ സംഹിതയും പ്രതിപാദിക്കുന്നു. ഇവയിൽ സിദ്ധിയാർജ്ജിച്ച പുരാതന എഞ്ചിനീയർമാരെ ശില്പദൈനൻ എന്നു വിളിക്കുന്നു.

ഭൃഗുമഹർഷി ഈ സംഹിതകളെയെല്ലാം മൂന്ന് വോള്യങ്ങൾ ആയി സംഗ്രഹിച്ചിരിക്കുന്നു. ഇതിനെ വീണ്ടും 32 വിദ്യകളും 64 കലകളും ആയി തരം തിരിച്ചിരിക്കുന്നു. മൊത്തം പത്ത് ശാസ്ത്രങ്ങളെയാണ് ഇപ്രകാരം തരം തിരിച്ചിരിക്കുന്നത്. അവ താഴെ കൊടുക്കുന്നു.

      ● കൃഷി
      ● ജലം
      ● ഖനി (Mines)
      ● നൗക (Water Transport)
      ● രഥം (Surface Transport)
      ● വ്യോമയാൻ (Air Transport)
      ● വേഷ്മ (Human dwellings)
      ● പ്രകാര (Forts/Castles)
      ● നഗരരചന (Town Planning)
      ● യന്ത്രം (Machines)

ഇതിൽ water, surface, air transports ആണ് പോസ്റ്റിലെ വിഷയം. ഇവ മൂന്നിൽ ഉൾപ്പെടുന്ന വിദ്യകളും, കലകളും താഴെ കൊടുക്കുന്നു

  --------------------------------------------------------------------
                              വിദ്യകൾ
  --------------------------------------------------------------------
  ശാസ്ത്രം     |     വിദ്യ     |     മേഖല
  -------------------|-----------------|------------------------------
                       |     നദി      | ചങ്ങാടനിർമ്മാണം
         നൗക    |     നാവ്    |  വള്ള നിർമ്മാണം
                       |     നൗക   | കപ്പൽ നിർമ്മാണം
  -------------------|-----------------|-------------------------------
                       |     അശ്വ   | കുതിരസവാരി
                       |      പഥ     | റോഡ് നിർമ്മാണം
          രഥ       |ഘണ്ഡപഥ| ചുരം നിർമാണം
                       |     സേതു  | പാലം നിർമ്മാണം
  ----------------------------------------------------------------------
                       | ശാകുന്ത  | പക്ഷികളെ      
 വ്യോമയാന  |                   | പരിശീലിപ്പിക്കൽ
                       |   വിമാൻ   | പറക്കൽ യന്ത്രം
 -----------------------------------------------------------------------

  ----------------------------------------------------------------------
                                കലകൾ
 ----------------------------------------------------------------------
   ബാലഹാദിഭിലജലദർഷൻ | ചങ്ങാടം/
                                                 |കെട്ടുവള്ളം
                                                 
   സൂത്രാദിരജ്ജൂകരണം       | വാഹനങ്ങൾക്ക് 
                                                 |വേണ്ട വടം 
                                                 |നിർമ്മാണം
                                                 
   പത്ബന്ധൻ                        | കപ്പൽപായ 
                                                | നിർമ്മാണം

   നൗകാനയൻ                       | കപ്പലിന്റെയും 
                                                 | മറ്റും 
                                                 | ഗതിനിയന്ത്രണം

   സമഭൂമിക്രിയ                       |ഭൂമി നിരപ്പാക്കൽ

   ശിലാർച്ച                               | കല്ലുവെട്ട്

   വിവർകരൺ                        | തുരങ്ക 
                                                 | നിർമ്മാണം
-----------------------------------------------------------------------

ജലഗതാഗതം
----------------------

No photo description available.

യുക്തികല്പതരു എന്ന ഗ്രന്ഥം ആണ് ഭാരതീയ ജലഗതാഗത്തിന്റെ ഏറ്റവും ആധികാരികമായ ഗ്രന്ഥം. കപ്പൽ നിർമ്മാണത്തെ കുറിച്ചും, സമുദ്ര ഗതാഗത നിയന്ത്രങ്ങളെ കുറിച്ചും  ഈ ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു. പല മനദണ്ഡങ്ങൾക്ക് അനുസരിച്ച് യുക്തികല്പതരു ജലയാനങ്ങളെ തരം തിരിച്ചിരിക്കുന്നു. 

ആദ്യത്തെ തരം തിരിവ് വലിപ്പത്തിന് അനുസരിച്ച് ആണ്. വലിപ്പത്തിന് അനുസരിച്ച് 2 ആയി തരം തിരിച്ചിരിക്കുന്നു. സാമാന്യ ജലയാനങ്ങളും, വിശേഷ ജലയാനങ്ങളും. ഇവ രണ്ടും ആഭ്യന്തര ജലയാത്രകൾക്ക് ഉള്ളതാണ്. 

കടൽ കടക്കേണ്ട കപ്പലുകളെ അവയുടെ പള്ളയുടെ/അറയുടെ(hull) വലിപ്പത്തിന് അനുസരിച്ച്  രണ്ടായി തരം തിരിച്ചിരിക്കുന്നു. ദീർഘവും, ഉന്നതവും. പേര് സൂചിപ്പിക്കുന്നത് പോലെ ദീര്ഘമെന്നാൽ വീതി കുറഞ്ഞ് നീളം കൂടിയ കപ്പലുകൾ ആണ്. ഉന്നതമെന്നാൽ ജലനിരപ്പിൽ നിന്ന് നന്നായി ഉയര്ന്നു നിൽക്കുന്ന യാനങ്ങൾ. ഓരോന്നിനും അതിന്റെതായ ആവശ്യങ്ങൾ ഉണ്ടായിരുന്നു.

യുക്തികല്പതരു കപ്പലുകളുടെ അകത്തളം സജ്ജീകരിക്കേണ്ട വിധങ്ങളും വിശദീകരിക്കുന്നുണ്ട്. ചരക്കുകൾ സൂക്ഷിക്കേണ്ട അറകളെ കുറിച്ച് മുതൽ യാത്രക്കാർക്ക് ഇരിക്കേണ്ട ഇരിപ്പിടങ്ങളെ കുറിച്ചു വരെ സാങ്കേതിക വിവരങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇതിൽ യാത്രക്കാരുടെ ക്യാബിനുകളുടെ സജ്ജീകരണത്തിന് അനുസരിച്ച് വീണ്ടും മൂന്നായി തിരിച്ചിരിക്കുന്നു.
   
    ● സർവ്വമന്ദിര യാനങ്ങൾ: കപ്പലിന്റെ പിന്നിൽ നിന്നും മുൻഭാഗം വരെ മൊത്തമായി ക്യാബിൻ ഉള്ളവ. മൃഗങ്ങളെ കൊണ്ടുപോവാൻ ഉള്ള യാനങ്ങളും ഇത്തരത്തിൽ ഉള്ളവ ആയിരുന്നു. വലിയ വിലപിടിപ്പുള്ള ചരക്കുകൾ കൊണ്ടുപോവാനും ചരക്കുകപ്പലുകൾക്ക് പകരം ഇത്തരം യാനങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്.
    
    ● മധ്യമന്ദിര യാനങ്ങൾ: ഇവ ധനികർ സുഖലോലുപതക്കായി പണി തീർക്കുന്നവയാണ്. പഴയ കാല ലക്ഷ്വറി യാക്റ്റുകൾ
    
    ● അഗ്രമന്ദിര യാനങ്ങൾ: ഇവ യുദ്ധാവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിരുന്നവയാണ്.

രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് ഭാരതീയ നാവികർ sextant, compass എന്നിവ ഉപയോഗിച്ചിരുന്നതിന്റെ പരാമർശങ്ങളും പുരാതന ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. Sextant നെ വൃത്താശംഗഭാഗ എന്നാണ് പരാമർശിച്ചിരിക്കുന്നത്. Compass ന്റെ ധർമ്മം നിർവ്വഹിച്ചിരുന്നത് മത്സ്യ യന്ത്രം എന്ന ഉപകരണമാണ്. (ചിത്രം കാണുക)

ചെറു ജലയാനങ്ങൾ: വള്ളങ്ങളും മറ്റ് ചെറു ജലയാനങ്ങളും ഭാരം കുറഞ്ഞതായിരിക്കണം, ഭാരം തുല്യമായി വികേന്ദ്രീകരിച്ചതും ആയിരിക്കണം അഥവാ സെന്റർ ഓഫ് ഗ്രാവിറ്റി ബാലൻസ്ഡ് ആയിരിക്കണം. ജലയാനങ്ങളുടെ നീളത്തിന് അനുസരിച്ച് ഒന്ന് മുതൽ നാല് വരെ പായമരങ്ങൾ ഉണ്ടായിരിക്കണം. എട്ടു മുതൽ നാല്പത് ഹസ്തം ആണ് ഒരു ജലയാനത്തിന്റെ നീളം.

 ഒരു ഹസ്തം = 6 അടി

നാല്പത് ഹസ്തത്തിന് മേൽ നീളമുള്ള ജലയാനങ്ങൾ കപ്പലുകൾ ആയാണ് കണക്കാക്കിയിരുന്നത്. അവയുടെ മാനദണ്ഡങ്ങൾ മുകളിൽ വിശദീകരിച്ചു കഴിഞ്ഞതാണ്.

കപ്പലുകളിൽ കപ്പിത്താന് മുകളിൽ ഒരു സൂപ്രണ്ടിങ് അധികാരി കൂടി നിയോഗിക്കേണ്ടതുണ്ടായിരുന്നു. ഈ മേലധികാരിക്കും കപ്പിത്താനും പുറമെ കപ്പലിന്റെ വലിപ്പം അനുസരിച്ച് തുഴച്ചിലുകാരും, ചരക്ക് കൈകാര്യം ചെയ്യാനുള്ള ജോലിക്കാരും, പരിചാരകരും ആണ് ഒരു കപ്പലിൽ നിയോഗിക്കപ്പെട്ടിരുന്നത്.

ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ട സ്ഥലങ്ങൾക്കനുസരിച്ചും ചരക്കിന്റെ ഭാരത്തിന് അനുസരിച്ചും ആണ് പൊതുവേ ചരക്കു കപ്പലുകളുടെ നിരക്കുകൾ നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാൽ ഇത് ആഭ്യന്തര ജലഗതാഗത്തിന് മാത്രമായിരുന്നു. അന്താരാഷ്ട്ര ചരക്ക് കടത്തിന് ഈ പൊതുനിരക്കുകൾ ബാധകമല്ല.  വിദേശങ്ങളിൽ ഭാരതീയ ഉത്പന്നങ്ങൾക്ക് ഉണ്ടായിരുന്ന ഉയർന്ന ഡിമാന്റിന്റെ ഒരു പ്രതിഫലനമായി ഇതിനെ കാണാവുന്നതാണ്.

കരഗതാഗതം
-----------------------

No photo description available.

രഥശാസ്ത്രം എന്ന പേര് കേട്ടാൽ രഥം ഉണ്ടാക്കുന്ന വിദ്യകൾ ആണ് പ്രതിപാദിക്കുന്നത് എന്ന് തോന്നാം എങ്കിലും റോഡ് നിർമ്മാണവും, തുരങ്ക നിർമാണവും പാലം നിർമ്മാണവും എല്ലാം ഉൾപ്പെടുന്ന ബൃഹത്തായ സാങ്കേതികവിദ്യ വിവരണമാണ്.

നടന്ന് യാത്ര ചെയ്യുകയും തലച്ചുമടായി ചരക്ക് നീക്കുകയും ചെയ്ത കാലത്ത് നിന്ന് പലക്കുകളിലേക്കും രഥങ്ങളിലേക്കും വളർന്നപ്പോൾ ഉറപ്പുള്ള റോഡുകൾ അത്യന്താപേക്ഷിതം ആയിത്തീർന്നു. പ്ലാവിലോ കരിവേലകത്തിലോ തീർത്ത, നാല് മുതൽ ഒൻപത് ചക്രങ്ങൾ വരെ ഉണ്ടായിരുന്ന രഥങ്ങൾക്ക് സഞ്ചരിക്കാൻ ഉറപ്പേറിയ പ്രതലങ്ങൾ ആവശ്യമായിരുന്നു. അതിനായി അക്കാലത്ത്, അതായത് സഹസ്രാബ്ദങ്ങൾക്ക് മുന്നേ, നിർമ്മിച്ച പല പാതകളും ഇന്നും വലിയ കേടുപാടുകൾ ഇല്ലാതെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

റോഡുകൾക്ക് അനേകം പൊതുമാനദണ്ഡങ്ങൾ/നിയമങ്ങൾ ആണ് നിഷ്കർഷിക്കപ്പെട്ടിരുന്നത്. അവ താഴെ കൊടുക്കുന്നു

● നിരന്നതും ഉറപ്പേറിയതും ആയ പ്രതലങ്ങൾ ആയിരിക്കണം

● വളവുകൾ ഒഴിവാക്കിക്കൊണ്ട് പരമാവധി നേരെയുള്ള പാതകൾ ആയിരിക്കണം

● ഒന്ന് മുതൽ ഏഴ് ദണ്ഡ ആയിരിക്കും പാതയുടെ വീതി. ഒരു ദണ്ഡ 6 അടി.

● പാതയോരം നിറയെ മരങ്ങൾ ഉണ്ടായിരിക്കണം. ഇടക്കിടെ കുടിവെള്ളത്തിന് കിണറുകളും ഉണ്ടായിരിക്കണം

● പാതകളിൽ അവശ്യമുള്ളിടങ്ങളിൽ ഗതാഗതനിയന്ത്രണത്തിന് കണ്ട്രോൾ റൂമുകൾ വേണം. പ്രത്യേക രീതിയിൽ മണികൾ മുഴക്കിക്കൊണ്ടാണ് സിഗ്നലുകൾ കൊടുക്കുന്നത്

● ചുരങ്ങളിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ വലിക്കുന്ന മൃഗങ്ങൾക്ക് നിർബന്ധമായും കഴുത്തിൽ മണി കെട്ടിയിരിക്കണം.

● തുരങ്കങ്ങൾക്ക് ഇരുവശവും തീപ്പന്തങ്ങൾ ജ്വലിച്ചു കൊണ്ടിരിക്കണം. അവ കെട്ടുപോവാൻ പാടുള്ളതല്ല

● പാലങ്ങളോട് ചേർന്ന് ധർമ്മശാലകൾ/സത്രങ്ങൾ ഉണ്ടായിരിക്കണം

● പാതകളുടെ നടുവിൽ അല്പം ഉയർന്നു വശങ്ങളിലേക്ക് ചരിവോടും കൂടിയുള്ളതായിരിക്കണം. വെള്ളം ഒഴുകിപ്പോവാൻ വേണ്ടിയാണ് ഇത്.

● ട്രാഫിക് കൂടുതൽ ഉള്ള റോഡുകളിൽ ഇഷ്ടിക വിരിച്ചിരിക്കണം. ഇത്തരം പാതകളെ സത്പഥങ്ങൾ എന്ന് വിളിക്കുന്നു.

● പുഴകൾ കടക്കാൻ പാലങ്ങളും ആ പാലങ്ങളുടെ ഇരുവശവും പുഴയിലേക് പടവുകളും വേണം. ആളുകൾക്ക് പാതയോട് ചേർന്ന് പുഴയിലേക്ക് access കിട്ടുവാനാണിത്.

● ഇത്തരം പടവുകളിലും, പാതയോരത്തെ കിണറുകളും, മരച്ചുവടുകളും, ധർമ്മശാലകളും മലിനപ്പെടുത്തുന്നവരെ കൊണ്ട് പിഴടപ്പിക്കണം

● ചുരങ്ങളുടെ സ്ലോപ് 1:16ലും കൂടാൻ പാടില്ല. ചുരങ്ങളിലെ റോഡ് മറ്റ് റോഡിൽ നിന്നും വ്യത്യസ്തമായി അകത്തോട്ട് ചരിവ് വേണം. അതായത് റോഡിൽ വെള്ളം വീണാൽ അത് മലയുടെ ദിശയിലേക്ക് പോവണം. ആ ഭാഗത്ത് വെള്ളം പോവാൻ ചാലുകൾ കീറിയിടണം. ഇടക്കിടെ ചെറു കലുങ്കുകൾ തീർത്ത് ഈ വെള്ളം ചുരത്തിൽ നിന്ന് താഴോട്ട് ഒഴുക്കണം. റോഡിൽ വീഴുന്ന വെള്ളം നേരിട്ട് താഴോട്ട് ഒഴുക്കിയാൽ വശങ്ങളിൽ ഉണ്ടാവുന്ന മണ്ണിടിച്ചിൽ ഒഴിവാക്കാൻ ആണ് ഇത്. അത് പോലെ ചുരം കയറുമ്പോൾ ഇടക്കിടെ ചെറിയ ഇറക്കങ്ങൾ ഉണ്ടായിരിക്കണം. ഈ ചെറു ഇറക്കങ്ങളിൽ ആണ് ഡ്രൈനേജിൽ നിന്നുള്ള വെള്ളം കലുങ്ക് വഴി താഴോട്ട് ഒഴുക്കേണ്ടത്.

● പാലങ്ങൾക്ക് നികുതി ഏർപ്പെടുത്തണം. നികുതി പാലം വരുന്നതിന് മുൻപ് ഉണ്ടായിരുന്ന കടത്തുകൂലിയേക്കാൾ കുറവായിരിക്കണം.

● ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും വലിപ്പം അനുസരിച്ച് ഉണ്ടാവേണ്ട റോഡുകളുടെ കണക്കിന് മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. അവ താഴെ കൊടുക്കുന്നു

      -------------------------------------------------------------
           ഇനം     |  East-West  |  North-South
      -------------------------------------------------------------
         ദണ്ഡക  |          1          |            1
      പ്രസ്താര  |          3          |           3 - 7
      സ്വസ്തിക് |         4           |            4
    പ്രകിർണക |         4           |          8 - 12
       നന്ദിവൃത  |          5          |         13 - 18
           പരാഗ  |          6           |         18 - 22
             പദ്മ   |          7           |          3 - 7       
  ശ്രീപ്രതിഷ്ഠ |          8           |          28 - 38
    ----------------------------------------------------------------

ഇപ്രകാരം നിരത്തുകളിൽ ഓടുന്ന രഥങ്ങൾ മുതൽ പല്ലക്കുകൾ വരെ എല്ലാത്തിനും നിഷ്കര്ഷിക്കപ്പെട്ട മാനദണ്ഡങ്ങൾ ഉണ്ട്. 

വ്യോമയാനം
--------------------
അക്കാലത്തെ മനുഷ്യർ വിമാനത്തിൽ സഞ്ചരിച്ചോ എന്നതിനെ കുറിച്ച് അര്ഥശങ്കക്കിടയില്ലാത്ത വിധം തെളിവുകൾ ഒന്നും ലഭ്യമല്ല. എന്നാൽ technically plausible ആയ വ്യോമയാന രീതികൾ തന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഋഗ്വേദത്തിൽ കുതിരകൾക്ക് പകരം ശതകുംഭിയിൽ നിന്ന് ഉല്പാദിപ്പിച്ച വാതകം നിറച്ച ആകാശരഥങ്ങളെ കുറിച്ചു പരാമർശമുണ്ട്. അതായത് വാതകം നിറച്ച ബലൂണുകൾ. ഇതിൽ ശതകുംഭി എന്നാൽ നൂറ് കുംഭീകൾ അഥവാ മൺകുടത്തിൽ ഉണ്ടാക്കിയ DC ബാറ്ററികൾ. ഇത്തരം ബാറ്ററികളുടെ നിർമ്മാണത്തെ കുറിച്ചും അവ ഉപയോഗിച്ച് ഇലക്ട്രോളിസിസ് നടത്തി ഉടാനവായുവും(Hydrogem) പ്രണവായുവും(oxygen) ഉത്പാദിപ്പിക്കുന്നതിനെ കുറിച്ച് ഋഗ്വേദത്തിൽ ഒരു ഭാഗം എഴുതിയ അഗസ്ത്യമുനിയുടെ അഗസ്ത്യാസംഹിതയിലും പറയുന്നുണ്ട്. മാത്രമല്ല, പലതരം മരങ്ങളുടെ പാൽക്കറകൾ കോട്ട് ചെയ്ത "കൗശേയ" എന്ന പട്ടുതുണിയാൽ ബലൂണുകൾ ഉണ്ടാക്കുന്ന വിധവും അതിലേക്ക് ഭാരക്കുറവുള്ള ഏതാനും മരങ്ങൾ ഉപയോഗിച്ച് ചെറു ക്യാബിനുകൾ ഉണ്ടാക്കുന്ന വിധവും അഗ്നിയാന ശാസ്ത്രത്തിലും വിശദീകരിക്കുന്നുണ്ട്.

അപ്പോൾ ആരെങ്കിലുമൊക്കെ ഇത് ചെയ്തു നോക്കുകയോ, ചിലരൊക്കെ വിജയിക്കുകയോ ചെയ്തിരിക്കാൻ ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്ന് മാത്രം.

ജലയാനങ്ങളുടെയും, വ്യോമായാനങ്ങളുടെയും നിർമാണത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഒന്ന് തന്നെയാണ് എന്ന അഗ്നിയാനശാസ്ത്രം പറയുന്നു. വായു ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ ഏതാനും പരിവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ് എന്നും പറഞ്ഞു വെക്കുന്നു. അതായത് നമ്മൾ ഇന്ന് ആർക്കമഡീസ് തത്വം എന്ന് വിളിക്കുന്ന തന്ത്വത്തെ കുറിച്ച് നമ്മുടെ പൂർവ്വികർക് വളരെ പണ്ട് തന്നെ അറിവുണ്ടായിരുന്നു എന്ന് യുക്തമായും കരുതാം.

എയർ ബലൂണുകളുടെ നിർമ്മാണം മറ്റൊരു പോസ്റ്റ് ആയി ഇടാം...

Ref: Transport system in ancient india by Dr. AS Nene, Retd Civil Engg professor, Vishwesharayya National Institute of Technology.

#KnowYourRoots

What's Your Reaction?

like

dislike

love

funny

angry

sad

wow